

പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, ഗോപാല്‍ റായ് തുടങ്ങിയവരും കേജ്രിവാളിനെ അനുഗമിക്കും. ഹരിയാനയിലാണ് കേജ്രിവാളിന്റെ ജാദു ചലാവോ യാത്ര ആദ്യം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ ലക്ഷ്യം അധികാരകേന്ദ്രമായ യുപിയാണ്.
80 ലോക്‌സഭാ മണ്ഡലങ്ങളാണ് യുപിയിലുള്ളത്. യുപിയില്‍ നിര്‍ണായകസ്വാധീനം നേടിയെടുക്കാനാണ് എ എ പി ശ്രമിക്കുന്നത്. ശനിയാഴ്ച ഗാസിയാബാദിലെ കൗശാംബിയിലെ പാര്‍ട്ടി ഓഫീസില്‍ നിന്നാണ് 500 കിലോമീറ്റര്‍ ജാദൂ ചലാവോ യാത്ര തുടങ്ങിയത്.
