നെറ്റ് വര്‍ക്ക 18നെ റിലയന്‍സ് വിഴുങ്ങി

ibnമുംബൈ:പ്രമുഖ മാധ്യമ സൃംഖലയായ നെറ്റ് വര്‍ക്ക 18 റിലയന്‍സ് മുകേഷ് അംബാനി ഗ്രൂപ് സ്വന്തമാക്കി. ഏറ്റെടുക്കലിമെത്തുടര്‍ന്ന് നെറ്റ് വര്‍ക്ക്18ില്‍ നാലായിരം കോടി രൂപ മുതല്‍ മുടക്കാന്‍ റിലയന്‍സ് ബോര്‍ഡ് യോഗം അനുമതി നല്‍കി. നെറ്റ് വര്‍ക്ക് 18 ചാനലുകളായ സി.എന്‍.എന്‍. ഐ.ബി.എന്‍, സി.എന്‍.ബി.സി. ടിവി18, 


സി.എന്‍.ബി.സി. ആവാസ്, ഐ.ബി.എന്‍ 7, ഐ.ബി.എന്‍ ലോക്മത്, എന്നിവയും ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോം ഉള്‍പെടെയഉള്ള വെബ് പോര്‍ട്ടലുകളും ഇതോടെ റിലയന്‍സിന് സ്വന്തമായി.
ചാനല്‍ റിലയന്‍സിന് കൈമാറിയതില്‍ പ്രതിഷേധിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും, സാഗരിക ഘോഷും സി.എന്‍.എന്‍. ഐബിഎന്‍ വിടാന്‍ തീരുമാനിച്ചു. ചാനല്‍ സിഇഒ ബി സായികുമാറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അജയ് ചാക്കോയും അടുത്തിടെ നെറ്റ് വര്‍ക്ക് 18 വിട്ടിരുന്നു.