ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകളെയും തൂക്കിക്കൊല്ലണം: സമാജ്‌വാദി നേതാവ്

spമുംബൈ: ബലാത്സംഗത്തിന് ഇരകളാകുന്ന സ്ത്രീകളെയും തൂക്കിക്കൊല്ലണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയതിനെതിരെ രംഗത്തെത്തിയിരുന്നു. ചെറുപ്പക്കാര്‍ നടത്തിയ ബലാത്സംഗം അത്രവലിയ കാര്യമല്ലെന്നും അതിന് വധശിക്ഷ നല്‍കേണ്ടെന്നുമായിരുന്നു മുലായത്തിന്റെ വാദം. ഇതിനെ പിന്തുണച്ചാണ് പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ പ്രമുഖനേതാവ് അബു അസ്മി രംഗത്തെത്തിയത്. മുന്‍ രാജ്യസഭാംഗവും നിലവില്‍ എം എല്‍ എയുമാണ് അസ്മി. ബലാത്സംഗത്തില്‍ പുരുഷന്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും സ്ത്രീകള്‍ക്കെതിരെ നടപടിയില്ലെന്നുമാണ് അസ്മി പറഞ്ഞത്. ഇസ്ലാമില്‍ ബലാത്സംഗം തൂക്കിലേറ്റേണ്ട കുറ്റമാണെന്നും സ്ത്രീ വിവാഹിതയോ അവിവാഹിതയോ ആകട്ടെ അവരുടെ അനുമതിയോടെയോ അല്ലാതെയോ നടക്കുന്ന ബലാത്ക്കാരമായ ശാരീരികബന്ധം കുറ്റകരമാണെന്നും അതിനാല്‍ ബലാത്സംഗം നടത്തുന്നവനൊപ്പം ഇരയായവളും തൂക്കിലേറ്റപ്പെടണമെന്നുമാണ് അസ്മിയുടെ വാദം.
ഇതിനെതിരെ രാജ് താക്കറെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അബു അസ്മിയെപ്പോലുള്ളവര്‍ രാജ്യത്തിന് തന്നെ അപമാനമെന്നായിരുന്നു രാജ്താക്കറെയുടെ പ്രതികരണം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *