ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ വാർത്താ സമ്മേളനം

images സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ച(ന്ദപൂർ ജില്ലയിലെ ഒരു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ വാർത്താ സമ്മേളനം നടത്തി.ദിവസവും 7 കിലോയോളം ഭാരം തോളിലേറ്റിയാണ് സ്കൂളിലെത്തുന്നതെന്നും ഭാരം താങ്ങാനാകുന്നിലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. എട്ട് വിഷയങ്ങൾക്കായി ദിവസവും കുറഞ്ഞത് 16 പുസ്തകങ്ങളെങ്കിലും സ്കൂളിൽ കൊണ്ടു പോകണം. ചില ദിവസങ്ങളിൽ 18 മുതൽ 20 വരെ പുസ്തകങ്ങളും ഉണ്ടാകും.മൂന്നാം നിലയിലുള്ള ക്ലാസിലേക്ക് ബാഗും പുറത്തിട്ട് പോകുക. ഏറെ ബുദ്ധിമുട്ട്ണ്ടാകുന്നു. ബാഗിന്റെ ഭാരം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ (പധാന അധ്യാപകന് പല തവണ നിവേദനം നൽകിയതാണ്. എന്നാൽ അതൊന്നും ഫലം കണ്ടില്ല.ചില വിദ്യാർത്ഥികളുടെ ബാഗുകൾ അവരുടെ രക്ഷിതാക്കളാണ് വഹിക്കാറുള്ളത്.(പശ്നം നിരവധി തവണ ചൂണ്ടിക്കാട്ടുക മാത്രമല്ല ,. (പശ്ന പരിഹാരവും വിദ്യാർത്ഥികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാഗിന്റെ ഭാരം കുറയ്ക്കാൻ പീരിയഡുകൾ കുറയ്ക്കുകയോ വർക്കുകൾ സ്കൂളിൽ സൂക്ഷിക്കാൻ സൗകര്യമുണ്ടാക്കുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ഇനിയും പരിഗണിക്കപ്പെട്ടില്ലെങ്കിൽ സ്കൂളിൽ നിരാഹാരമിരിക്കുമെന്നും വിദ്യാർത്ഥികൾ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *