പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300ഓളം ശാഖകള്‍ പൂട്ടുന്നു


ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300ഓളം ശാഖകള്‍ അടച്ചുപൂട്ടും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ അടച്ചുപൂട്ടാനോ മറ്റു ശാഖകളില്‍ ലയിപ്പിക്കാനോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റാനോ ആണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനില്‍ മേത്ത വ്യക്തമാക്കി.


2017 മാര്‍ച്ചിലെ കണക്കുപ്രകാരം ബാങ്കിന് 6,937 ശാഖകളാണുള്ളത്. ഏപ്രില്‍ജൂണ്‍ കാലയളവില്‍ ഒമ്പത് ശാഖകള്‍കൂടി തുറന്നു. അതേസമയം, സെപ്റ്റംബര്‍ ആയപ്പോള്‍ ആറ് ശാഖകള്‍ പൂട്ടുകയും ചെയ്തു. നിലവില്‍ ശാഖകളുടെ എണ്ണം 6,940ആണ്.


നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. 2017 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ 928 എടിഎമ്മുകള്‍ പൂട്ടി.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎന്‍ബി രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ്.

 



Sharing is Caring