പാർലമെൻ്റില്‍ പദങ്ങള്‍ വിലക്കിയ സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എം.പിമാർ

പാർലമെൻ്റില്‍ പദങ്ങള്‍ വിലക്കിയ സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എം.പിമാർ. ലോക് സഭയിൽ ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവരാണ് നോട്ടീസ് നൽകിയത്. അതേസമയം, രാജ്യസഭയിൽ വി.ശിവദാസൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. പദങ്ങളുടെ വിലക്ക് സംബന്ധിച്ച് ഹൈബി ഈഡൻ എം.പി സ്പീക്കർ ഓം ബിർളയ്ക്ക് വിഷയത്തിൽ കത്ത് അയച്ചിരുന്നു.
അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്കാണ് നിലവില്‍ പാര്‍ലമെന്‍റില്‍ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചനകൾ നടത്താതെയും ഒരു പാർട്ടികളേയും അറിയിക്കാതെയുമാണ് പദപ്രയോഗങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ബുക്‍ലെറ്റ് ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. പ്രതിപക്ഷം ശബ്ദം ഉയരാതിരിക്കാനും വിമർശനങ്ങൾ ഇല്ലാതാക്കാനുമാണ് സർക്കാർ നീക്കം എന്നാണ് ആക്ഷേപം. അഗ്നിപഥ്, വന നിയമ ഭേദഗതി, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കാനിരിക്കെ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ലോക്സഭ സെക്രട്ടറിയേറ്റ് വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയതെന്നും വിമർശനമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *