കല്‍പ്പറ്റ: അനുമതിയില്ലാതെ വയലില്‍ പഞ്ചായത്ത് വക കെട്ടിടം നിര്‍മ്മിച്ചത് തടഞ്ഞു. മുള്ളന്‍ക്കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്നില്‍ വയലില്‍ അനുമതിയില്ലാതെ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ആഗ്രോ ക്ലിനിക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് പാടിച്ചിറ വില്ലേജ് ഓഫീസര്‍ മുള്ളന്‍ക്കൊല്ലി പഞ്ചായത്ത് സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. മുള്ളന്‍ക്കൊല്ലി പഞ്ചായത്തിന് സ്വകാര്യ വ്യക്തി നല്‍കി പത്തുസെന്റ് വയലിലാണ് അനുമതിയില്ലാതെ പഞ്ചായത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.
എല്ലാ വര്‍ഷവും നെല്‍കൃഷി ചെയ്തുവരുന്ന 20 ഏക്കറോളം വയലിന്റെ നടുവിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നിലമായിട്ടുള്ള ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കണമെങ്കില്‍ പഞ്ചായത്ത്തല സമതിയുടെ വ്യക്തമായ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആര്‍. ഡി.ഒയുടെ അനുമതി വേണമെന്നാണ് നിയമം. സ്റ്റോപ്പ് മെമ്മോ ലഭിച്ച സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിയമാനുസൃതമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആരംഭിച്ചതായാണ് അറിയുന്നത്.
FLASHNEWS