വെള്ളമുണ്ട: ബാണാസുരമലയില്‍ തീപിടുത്തം. വനംവകുപ്പിന്റെ പടിഞ്ഞാറത്ത സെക്ഷന് കീഴിലുള്ള പന്തിപ്പൊയില്‍ അത്താണി ക്രഷറിനോട് ചേര്‍ന്ന ഭാഗങ്ങളിലെ പുല്‍മേടുകള്‍ക്കാണ് തീപിടിച്ചത്. ഇതിനിടയില്‍ 20 ഹെക്ടറോളം ഭാഗത്തെ അടിക്കാടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും, കല്‍പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീയണച്ചത്. കഴിഞ്ഞ ആഴ്ച്ച ബാണാസുര മലയുടെ വെള്ളമുണ്ട സെക്ഷന് കീഴിലുള്ള വാളാരംകുന്ന് മംഗലശ്ശേരി മലകളില്‍ മൂന്നുദിവസത്തോളം തുടര്‍ച്ചയായി തീ പടര്‍ന്നിരുന്നു.
FLASHNEWS