റഷ്യയുടെ സ്​പുട്​നിക്​ V ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിന് പനസിയ ബയോടെക്കിന് ഡി.സി.ജി.ഐ ലൈസന്‍സ്

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്​ V ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിന്​ പ്രമുഖ ഫാര്‍മ കമ്ബനിയായ പനസിയ ബയോടെക്കിന്​ ദി ഡ്രഗ്​സ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യയുടെ (ഡി.സി.ജി.ഐ) ലൈസന്‍സ്​. സ്​പുട്​നിക്​ വാക്​സിന്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കാന്‍ ലൈസന്‍സ്​ ലഭിക്കുന്ന ആദ്യ കമ്ബനിയാണ്​ പനസിയ. വാക്സിന്‍റെ അന്താരാഷ്​ട്ര ഉത്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും ചുമതലയുള്ള റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്‍റ്​ ഫണ്ടുമായി (ആര്‍.ഡി.ഐ.എഫ്​) സ്​പുട്​നിക്​ ഉല്‍പാദനത്തില്‍ പങ്കാളിയായ ആറ്​ കമ്ബനികളില്‍ ഒന്ന്​ പനസിയ ബയോടെക്​ ആണ്​.

പനസിയയുടെ ഹിമാചല്‍പ്രദേശിലെ ബഡ്​ഡിയിലുള്ള നിര്‍മാണശാലയിലുണ്ടാക്കിയ സ്​പുട്​നിക് വാക്​സിന്‍റെ ആദ്യബാച്ച്‌​ ഇൗ വര്‍ഷം മേയ്​ അവസാനവാരം റഷ്യയിലെ ഗമലേയ സെന്‍ററിന്​ അയച്ചുകൊടുത്തിരുന്നു.

പ്രതിവര്‍ഷം 100 മില്യണ്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കാനാണ്​ ആര്‍.ഡി.ഐ.എഫ​ുമായി ധാരണയായിരിക്കുന്നതെന്ന്​ പനസിയ വൃത്തങ്ങള്‍ അറിയിച്ചു. ​സ്​പുട്​നിക്​ വാക്​സിന്‍റെ വിതരണത്തിന്​ ആര്‍.ഡി.ഐ.എഫുമായി ധാരണയുണ്ടാക്കിയിരിക്കുന്ന ഡോ.​ റെഡ്​ഡീസ്​ ലബോറട്ടറി വഴിയായിരിക്കും പനസിയ ഉല്‍പാദിപ്പിക്കുന്ന വാക്​സിനും വിതരണം ചെയ്യുക. 250 മില്യണ്‍ ഡോസുകള്‍ വിതരണം ചെയ്യുന്നതിനാണ്​ ഡോ. റെഡ്​ഡീസ്​ ലബോറട്ടറിയും ആര്‍.ഡി.ഐ.എഫ​ും ധാരണയായിരിക്കുന്നത്​.

ഏപ്രില്‍ 12നാണ് സ്പുട്നിക് Vക്ക് ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. മേയ്​ 14 മുതല്‍ ഈ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുമുണ്ട്​. വിശാഖപട്ടണം, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ബഡ്​ഡി, ചെന്നൈ തുടങ്ങിയ സ്​ഥലങ്ങളില്‍ സ്​പുട്​നിക്​ വാക്​സിന്‍ നല്‍കുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *