മദ്യശാലകൾ തുറന്നത് പടക്കം പെട്ടിച്ച് ആഘോഷിച്ച് കൊയമ്പത്തൂർക്കാർ

രണ്ട് മാസത്തിന് ശേഷം മദ്യശാലകൾ തുറന്നത് പടക്കം പെട്ടിച്ച് ആഘോഷിച്ചിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരുപറ്റം ആളുകൾ. കൊവിഡ് ലോക്ക്ഡൗൺ മൂലം ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് മദ്യശാലകൾ തുറന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായ പതിനൊന്ന് ജില്ലകളിൽ തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. എന്നാൽ കുറഞ്ഞ രോഗബാധ ഉള്ളയിടങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവുകളും വരുത്തിയിരുന്നു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ്‌ കേസുകൾ നാലായിരത്തിൽ താഴെ ആയതോടെയാണ് 11 ജില്ലകളിലും മദ്യശാലകൾ തുറക്കാം എന്ന തീരുമാനത്തിലെത്തിയത്.

ആളുകൾ തേങ്ങയുടച്ചും പടക്കം പൊട്ടിച്ചുമാണ് അവർ സന്തോഷം പങ്കിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *