പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ നിപ്പരോഗം പിടിപെട്ട രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരണപ്പെട്ട സിസ്‌റ്റര്‍ ലിനിയുടെ വീട്ടില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പി ജയരാജന്‍ എത്തിയത്.ലിനിയുടെ ഭര്‍ത്താവ് സജീഷ്,മക്കളായ റിതുല്‍,സിദ്ധാര്‍ഥ്,മറ്റ് കുടുംബാംഗങ്ങളെയും കണ്ടതിനു ശേഷമാണു ജയരാജന്‍ മടങ്ങിയത്.












