ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലേക്ക്. ഈ മാസം 12ന് കേരളത്തിലെത്തുന്ന മോദി തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കും.
കോഴിക്കോട്ട് വൈകിട്ട് അഞ്ചിനും തിരുവനന്തപുരത്ത് വൈകിട്ട് ഏഴിനുമാണ് മോദി സംസാരിക്കുക. മോദി എത്തുന്നതോടെ കേരളത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ ആവേശത്തിലാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മോദിക്കു പിന്നാലെ ബിജെപിയുടെ നിരവധി ദേശീയ നേതാക്കളും പ്രചാരണത്തിനായി കേരളത്തില്‍ എത്തും.














