കണ്ണൂരില്‍ സി.കെ പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരും നേതാക്കളുമില്ലാതെ


എന്‍.ഡി.എ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരും നേതാക്കളുമില്ലാതെ. ഇരുപതില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് മിക്ക സ്ഥലങ്ങളിലും പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ എത്തിയത്. കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡിലെ സ്വീകരണ കേന്ദ്രത്തില്‍ പ്രസംഗിക്കാന്‍ നേതാക്കളെത്താത്തതിനാല്‍ പരിപാടി ഒഴിവാക്കുകയായിരുന്നു. പൊതുപര്യടനത്തിന്റെ ആദ്യ ദിവസം തന്നെ പ്രവര്‍ത്തകര്‍ കുറഞ്ഞത് അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.അതേസമയം പൊതുപര്യടനം പെട്ടെന്ന് തീരുമാനിച്ചതാണ് ജനപങ്കാളിത്തം കുറയാന്‍ കാരണമെന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക വിശദീകരണം.




Sharing is Caring