പി ജയരാജന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം എട്ടിന് പരിഗണിക്കാനായി മാറ്റി. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ ജയരാജനെ 25ആം പ്രതിയാക്കിയിരുന്നു. തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *