അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ അപമാനം

അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ അപമാനം. കൃത്രിമക്കാലുകള്‍ ഘടിപ്പിച്ചെത്തിയ യുവതിയോട് അത് തെളിയിക്കാനായി പെണ്‍കുട്ടി ധരിച്ച ജീന്‍സ് ഊരിക്കാണിക്കാനായിരുന്നു അധികൃതരുടെ ആവശ്യം. ഇതിനെ ചോദ്യം ചെയ്തപ്പോഴാവട്ടെ സുരക്ഷാകാരണങ്ങളാലാണ് ഇത്തരത്തിലുള്ള നടപടിയെന്ന് അധികൃതരുടെ വിശദീകരണവും.

മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പിന്റെ ഡയറക്ടറായ അന്താര തെലങ്കിനാണ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *