കാരായിമാരുടെ ഹര്‍ജി തള്ളി


കണ്ണൂരില്‍ പോകാന്‍ അനുമതി തേടി ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പില്‍ ജയിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയിലെത്തിയ തങ്ങള്‍ക്ക് ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂരില്‍ പോകണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. എന്നാല് ജാമ്യവ്യവസ്ഥയില് ഇളവ് നല്കാന് കോടതി തയ്യാറായില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാരായി രാജനും തലശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാനായി കാരായി ചന്ദ്രശേഖരനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.




Sharing is Caring