വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍


ജയിലില്‍ വെച്ചെഴുതിയ വിവാദകത്ത് മുദ്ര വെച്ച കവറില്‍ നല്‍കാമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ സരിത വിസമ്മതിച്ചിരുന്നു.


അതേസമയം തരുന്ന രേഖ രഹസ്യമായി വെക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.മന്ത്രിമാരുമാരുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യാമെന്ന് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞിരുന്നു.




Sharing is Caring