പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ആയുധവ്യാപാരി


കടല്‍ കൊലക്കേസിലെ നാവികരെ വിട്ടയക്കാന്‍ ഇന്ത്യ ഇറ്റലിയുമായി ധാരണയില്‍ എത്താന്‍ നീക്കം നടത്തുന്നത് ഗാന്ധികുടുംബത്തിനെതിരെ തെളിവ് സമ്പാദിക്കാന്‍ എന്ന് വെളിപ്പെടുത്തല്‍. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്പ്റ്റര്‍ ഇടപാടില്‍ ഗാന്ധി കുടുംബത്തിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറിയാല്‍ നാവികരെ വിട്ടയക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതായി ബ്രിട്ടീഷ് ആയുധ ഇടപാട് വ്യപാരിയായായ ക്രിസ്റ്റ്യന്‍ മിഷേല്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനെ അറിയിച്ചു.


കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ന്യൂയോര്‍ക്കില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റെവോ റെന്‍സിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയിലാണ് മോദി സോണിയാ ഗാന്ധിയ്‌ക്കെതിരായ തെളിവ് കൈമാറിയാല്‍ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയത്. കടല്‍ക്കൊലക്കേസ് പരിഗണിക്കുന്ന ഹാംബര്‍ഗിലെ അന്താരാഷ്ട്ര ട്രിബ്യൂണലിനും ഹേഗിലെ പെര്‍മെനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനും നല്‍കിയ കത്തിലാണ് ബ്രിട്ടീഷ് ഏജന്റായ ക്രിസ്ത്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍.




Sharing is Caring