
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്നും എ പ്രദീപ് കുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിദ്യാര്‍ത്ഥി വേട്ടയാണ് കോഴിക്കോട് നടന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. നിയമസഭ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
