ജനറല്‍ ആശുപത്രിലെ ഏറ്റുമുട്ടല്‍; ഒരാള്‍ കൂടി മരിച്ചു.

tr
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മിലുണാടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.


രാജാജിനഗര്‍ സ്വദേശിയായ സുദര്‍ശനാണ് മരിച്ചത്. മര്‍ദ്ദനമേറ്റ മറ്റൊരു രോഗി നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സംഘര്‍ഷത്തിലുള്‍പ്പെട്ട രോഗിയായ മണിലാലിനെ പോലീസ് ബുധനാഴ്ച രാത്രി തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് മണിലാലിനെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി മുവരും സംസാരിച്ചിരിക്കെയാണ് പ്രകോപിതനായ മണിലാല്‍ കൃഷ്ണനെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിക്കുമ്പോഴ് സുദര്‍ശന് മര്‍ദനമേല്‍ക്കുകയായിരുന്നു.


 


Sharing is Caring