വാഷിംഗ്ടണ്‍: ഇറാഖിലെ അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാന്‍ വ്യോമാക്രമണം നടത്തുമെന്നു ബരാക് ഒബാമ. വ്യോമാക്രമണം നടത്താന്‍ ഒബാമ പെന്റഗണിന് അനുമതി നല്‍കി.
വടക്കന്‍ ഇറാഖിലെ മലമടക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന യസീദി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനാണ് വ്യമാക്രമണത്തിന് അനുമതി നല്‍കിയതെന്നാണ് ഒബാമയുടെ വിശദീകരണം. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും, എര്‍ബില്‍ നഗരത്തിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റോ ബാഗ്ദാദിലെ എംബസിയോ വിമതര്‍ അക്രമിച്ചാല്‍ തിരിച്ചടിക്കാനും യു എസ് സൈന്യത്തിന് ഒബാമ അനുമതി നല്‍കി.
ഇറാഖിന്റെ വടക്കന്‍ മേഖലയില്‍ വ്യോമാക്രണം നടത്തുന്നതിന് പെന്റഗണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കി..എന്നാല്‍ സൈന്യത്തെ ഇറാഖിലെക്ക് തിരികെ അയക്കില്ല എന്നും ഒബാമ പറഞ്ഞു.