വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് ബിസിഎഎസ്


download (1)ദില്ലി: വിമാനത്താവള സുരക്ഷയ്ക്ക് പ്രത്യേക സേന ആവശ്യമില്ലെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍സ് സെക്യൂരിറ്റി (ബി സി എ എസ്). ഇക്കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് തയ്യാറായി.


ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക സേനയെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്നും സി ഐ എസ് എഫിന്റെ പ്രവര്‍ത്തന പരിചയം കണ്ടില്ലെന്ന് വയ്ക്കാന്‍ പറ്റില്ലെന്നും ബി സി എ എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


മുമ്പ് വ്യോമയാന മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിമാനത്താവളങ്ങളുടെ സുരക്ഷാ സംവിധാനത്തിന് പുതിയ സേന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ മൂന്ന് എയര്‍പോര്‍ട്ടുകളുടെയും സുരക്ഷ ഏറ്റെടുക്കാന്‍ കേരള പൊലീസ് തയാറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

കരിപ്പൂര്‍ സംഭവത്തില്‍ 55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടില്ല, ആകെ ഉണ്ടായത് 30,000 രൂപയുടെ നഷ്ടം മാത്രമാണ്. റണ്‍വേയിലെ ലൈറ്റുകള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.



Sharing is Caring