വെള്ളം ചൂടാക്കുന്ന ഗീസര്‍ പൊട്ടിത്തെറിച്ച് ഹൈദരാബാദില്‍ നവദമ്പതികള്‍ മരിച്ചു

വെള്ളം ചൂടാക്കുന്ന ഗീസര്‍ പൊട്ടിത്തെറിച്ച് ഹൈദരാബാദില്‍ നവദമ്പതികള്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണ സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ലംഗര്‍ ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖാദര്‍ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസര്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം.

നിസാറുദ്ദീന്‍ എന്ന യുവാവും ഭാര്യ ഉമ മൊഹിമീന്‍ സൈമ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. രാത്രി 9.30ഓടെയായിരുന്നു അപകടമുണ്ടായത്. ഡോക്ടറാണ് 26 കാരനായ സയ്യിദ് നിസാറുദ്ദീന്‍. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് 22 കാരിയായ ഉമ മൊഹിമീന്‍ സൈമ. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *