ടി20 ലോകകപ്പിനുള്ള സ്ക്വാഡുകളെ പ്രഖ്യാപിച്ച്‌ ന്യൂസിലാണ്ട്

ടി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച്‌ ന്യൂസിലാണ്ട്. വെറ്ററന്‍ താരം റോസ് ടെയിലറും കോളിന്‍ ഡി ഗ്രാന്‍ഡോമിനും ടീമില്‍ ഇടം ലഭിച്ചിട്ടില്ല. യുഎഇയില്‍ ഒക്ടോബര്‍ 17ന് ആണ് ലോകകപ്പ് ആരംഭിക്കുന്നത്. കെയിന്‍ വില്യംസണ്‍ ആണ് ടീമിനെ നയിക്കുന്നത്.

102 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ന്യൂസിലാണ്ടിനായി കളിച്ചിട്ടുള്ള ടെയിലര്‍ അവസാനമായി ടി20 ഫോര്‍മാറ്റില്‍ രാജ്യത്തിന് വേണ്ടി കളിച്ചത് നവംബര്‍ 2020ല്‍ ആണ്. മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ന്യൂസിലാണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലോകകപ്പിന് ശേഷമുള്ള ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്ബരയിലും ഇതേ ടീമാവും കളിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *