മലിനജലപ്രശ്നം: നീറായി റസ്റ്റോറന്റ് ഉപരോധിച്ചു

കോഴിക്കോട്: റസ്റ്റോറന്റിലെ മലിനജലം റോഡിലേക്ക് ഒഴുക്കിയെന്നാരോപിച്ച് ബി ജെ പി-യുവമോർച്ച പ്രവർത്തകർ ലയൺസ് പാർക്കിന് എതിർവശം പ്രവർത്തിക്കുന്ന മലബാർ ഗ്രൂപ്പിന്റെ പുതിയ സംരഭമായ നീറായി റസ്‌റ്റോറന്റ് ഉപരോധിച്ചു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് പോലീസിൽ നിന്ന് ലഭിച്ചതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.സമീപത്തുള്ള തൊടിയിൽ ഭഗവതി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് മലിനജലം പ്രശ്നമാകുന്നുവെന്ന് ഉപരോധത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഉപരോധത്തിന് യുവമോർച്ച ജില്ലാ ട്രഷറർ ടി. നിവേദ്, ടി.ഭാർഗവൻ, അർജുൻ, ടി.മണി, ടി.വിനീഷ് എന്നിവർ നേത്രത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *