ശശികലയ്‌ക്കെതിരെ വിമര്‍ശനവുമായി ജയലളിതയുടെ അനന്തരവള്‍

നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി വി.കെ ശശികലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രംഗത്ത്. ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്നാടിന്റെ കറുത്ത ദിനമാണെന്നും ശശികല മുഖ്യമന്ത്രിയാകുന്നതിനോട് ജനങ്ങള്‍ക്ക് താല്പര്യമില്ലെന്നും ദീപ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദു:ഖകരമായ സാഹചര്യത്തിലൂടെയാണ് തമിഴ്നാട് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജയലളിതയെ ചികിത്സിച്ചത് ഏത് രോഗത്തിനാണ് എന്ന് തങ്ങള്‍ക്കറിയണം. അല്ലാതെ എന്ത് ചികിത്സ നല്‍കിയെന്നല്ല അറിയേണ്ടത്. ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ സംശയമുണര്‍ത്തുന്നുണ്ട്. ഡോക്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്നും ദീപ പറഞ്ഞു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ കാണാന്‍ അനുവദിക്കാതിരുന്നതും സംശയത്തിനിടയാക്കുന്നു

തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ജയലളിതയുടെ ജന്‍മദിനമായ ഈ മാസം 24-ന് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. ജയലളിതയുടെ ഏക സഹോദരനായ ജയകുമാറിന്റെ മകളാണ് ദീപ ജയകുമാര്‍. 42 വയസുള്ള ദീപ മാധ്യമപ്രവര്‍ത്തകയാണ്. വേല്‍സ് സര്‍വകലാശാലയില്‍നിന്നു മാധ്യമപഠനത്തില്‍ ബിരുദാനന്തരബിരുദം നേടീയശേഷം യുകെയില്‍ ഗവേഷകയാണ് ദീപ. യുകെയില്‍തന്നെയാണ് ദീപ ഇപ്പോള്‍ താമസം. 2014-ലായിരുന്നു വിവാഹം. മാധവനാണു ഭര്‍ത്താവ്‌

Spread the love

Leave a Reply

Your email address will not be published. Required fields are marked *