ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി


ലോ അക്കാദമിയില്‍ മരത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീക്ഷണി. മരത്തിന് മുകളില്‍ കയറി ഇരുന്നാണ് വിദ്യാര്‍ത്ഥി ഭീക്ഷണി മുഴക്കിയിരിക്കുന്നത്. ഇയാളുടെ കൈയ്യില്‍ ഒരു ബാഗുണ്ട്. അതില്‍ പെട്രോളാണെന്ന് സൂചനയും ലഭിക്കുന്നുണ്ട്.


ലോ അക്കാദമി സമരം 28-ാം ദിനത്തിലേക്ക് എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. എബിവിപി പ്രവര്‍ത്തകനാണ് മരത്തിന് മുകളില്‍ കയറി ആത്മഹ്യ ഭീക്ഷണി മുഴക്കിയിരിക്കുന്നത്.


ലക്ഷമി നായര്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ കയറി ഇരിക്കുന്നത്. പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.



Sharing is Caring