ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീടും എല്ലാ വീടിനും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമെന്നും, ഭക്ഷ്യ വിലക്കയറ്റം തടയുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്നും അവകാശപ്പെട്ട് മോദി സര്‍ക്കാരിന്റെ പ്രഥമ നയപ്രഖ്യാപനം രാഷ്ടരപതി പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍:
2022 ഓടെ എല്ലാ കുടുംബത്തിനും വീട്.
2022 ഓടെ എല്ലാ വീട്ടിലും 24 മണിക്കൂറും വൈദ്യുതി എത്തിക്കും.
എല്ലാ സംസ്ഥാനങ്ങളിലും ഐ.ഐ.ടി, ഐ.ഐ.എം എന്നിവ സ്ഥാപിക്കും.
എയിംസ് മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളിലും ആസ്പത്രികള്‍ സ്ഥാപിക്കും.
ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിന് മുന്‍ഗണന നല്‍കും.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയും. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും.
അടിസ്ഥാനസൗകര്യത്തിന് ഊന്നല്‍ നല്‍കും.
കുടിവെള്ളത്തിന് പ്രത്യേക പരിഗണന. എല്ലാവീടുകളിലും വെള്ളമെത്തിക്കും.
കൃഷീരീതികള്‍ ശാസ്ത്രീയമാക്കും.
നാഷണല്‍ ഇ ലൈബ്രറി തുടങ്ങും.
പാര്‍ലമെന്റില്‍ 33 ശതമാനം വനിതാസംവരണം കൊണ്ടുവരും
ബേട്ട ബച്ചാവോ ബേട്ടി പഠാവോ എന്ന പേരില്‍ എന്ന പേരില്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പുതിയ പദ്ധതി ആവിഷ്‌കരിക്കും.
പൊതുസ്ഥലങ്ങളില്‍ വൈ ഫൈ കൊണ്ടുവരും.
ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീ സംയോജനം.
എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം.
ഭരണ നിര്‍വഹണത്തില്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തും.
അഴിമതി തടയാന്‍ ലോക്പാല്‍ ശക്തിപ്പെടുത്തും.
കശ്മീരി പണ്ഡിറ്റുകള്‍ക്കു ജന്മദേശത്തേക്കു മടങ്ങാന്‍ അവസരമുണ്ടാക്കും.
സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹകരണ ഫെഡറലിസം.
തുറമുഖങ്ങള്‍ നവീകരിക്കും, പുതിയ തുറമുഖങ്ങള്‍ തുടങ്ങും.
ചരക്കു സേവന നികുതി ഘടന ലഘൂകരിക്കും.
അതിവേഗ റെയില്‍ ഇടനാഴി നടപ്പാക്കും.