ഇറ്റാവാ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ഇറ്റാവാ ജില്ലയിലെ സിയാപൂര്‍ ഗ്രാമത്തില്‍ രണ്ടു സഹോദരിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
വീടിനു സമീപമുള്ള മില്ലിലേക്കു പോയ ഇവരെ അടുത്തുള്ള കുറ്റിക്കാട്ടില്‍ വച്ച് മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ദളിത് സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കിയിരുന്നു. കടുത്ത പ്രതിഷേധത്തിന് ഇതു കാരണമായിരുന്നു.