
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി ബിജു ജനദാതള്‍ നേതാവ് നവീന്‍ പട്‌നായിക് അധികാരമേറ്റു. ഗവര്‍ണര്‍ എസ്.സി.ജാമിര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയാകുന്നത്.
സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി.ജെ.ഡി 112 സീറ്റുകളോടെയാണ ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് 12 ഉം ബി.ജെ.പി 18 സീറ്റുകളുമാണ് നേടിയത്. ആകെ 147 സീറ്റുകളാണ് സംശ്താനത്തുള്ളത്. ബി.ജെ.പിയുമായുള്ള സഖ്യം പിരിഞ്ഞ ശേഷം ഒറ്റയ്ക്ക് മത്സരിച്ചാണ് നവീന്‍ പട്‌നായിക് ഇക്കുറി ഭരണം നിലനിര്‍ത്തിയത്.

