ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനിസിംഗിന്റെ മൊഴി. തരൂരും പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള അടുപ്പത്തില്‍ സുനന്ദ പുഷ്‌കര്‍ അസ്വസ്ഥയായിരുന്നവെന്നും ഇതിന്റെ പേരില്‍ തരൂരും സുനന്ദയും തമ്മില്‍ വഴക്ക് നടന്നിരുന്നതായും നളിനി സിംഗ് മൊഴി നല്‍കി.
സുനന്ദ പുഷ്‌കറിന്റെ സഹായി നാരായണനും ശശി തരൂരിനെതിരെ മൊഴി നല്‍കി. ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നുവെന്നും സുനന്ദയുടെ ശരീരത്തിലെ മുറിവുകള്‍ ബലപ്രയോഗത്തിന്റെ പാടുകളാകാമെന്നും നാരായണന്‍ മൊഴിനല്‍കി.