പീപ്പിള്‍-ഫസ്റ്റ് ബ്രാന്‍ഡായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്: അംബിഷന്‍ബോക്‌സ് എംപ്ലോയി ചോയ്‌സ് അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങള്‍


AmbitionBox Employee Choice Awards Image scaled

138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍- മുത്തൂറ്റ് ബ്ലൂ) 2025ലെ ആംബിഷന്‍ ബോക്സ് എംപ്ലോയി ചോയ്സ് അവാര്‍ഡില്‍ മൂന്ന് ബഹുമതികള്‍ കരസ്ഥമാക്കി. മികച്ച ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനി, സ്ത്രീകള്‍ക്കായുള്ള മികച്ച കമ്പനി, മികച്ച റേറ്റിംഗുള്ള വലിയ കമ്പനി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. കമ്പനിയെക്കുറിച്ചുള്ള ജീവനക്കാരുടെ പ്രതികരണത്തെ ആസ്പദമാക്കിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 27,000ലധികം വരുന്ന ജീവനക്കാരെ ഉള്‍ക്കൊള്ളാനും ശാക്തീകരിക്കാനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള കമ്പനിയുടെ പ്രതിബദ്ധത വരച്ചുകാട്ടുന്നതാണ് ഈ പുരസ്‌കാരങ്ങള്‍.


ജീവനക്കാരുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയുള്ള ആംബിഷന്‍ േബാക്സ് എംപ്ലോയി ചോയ്സ് അവാര്‍ഡുകള്‍ നിലവിലുള്ളതും മുന്‍ ജീവനക്കാരും പങ്കിടുന്ന അവലോകനങ്ങളെയും റേറ്റിംഗുകളെയും മാത്രം ആശ്രയിച്ച് സ്വതന്ത്രവും സുതാര്യവുമായ പ്രക്രിയയിലൂടെയാണ് നിര്‍ണ്ണയിക്കുന്നത്. ശക്തമായ ബ്രാന്‍ഡ്, തൊഴില്‍ സംസ്‌കാരം, ഓരോ മേഖലയിലേയും ജീവനക്കാരെ ശക്തിപ്പെടുത്താനുള്ള സ്ഥിരതയുള്ള ശ്രമങ്ങള്‍ തുടങ്ങിയവ നടപ്പാക്കുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.


സാമ്പത്തിക പ്രകടനത്തില്‍ മാത്രമല്ല, മറിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ശക്തിയിലാണ് തങ്ങളുടെ അടിസ്ഥാനമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

ജീവനക്കാര്‍ക്ക് പ്രഥമ പരിഗണന എന്ന ഫിന്‍കോര്‍പ്പിന്റെ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കുമുള്ള നേട്ടമാണ് ഈ മൂന്ന് അവാര്‍ഡുകളെന്ന് എംഎഫ്എല്‍ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ സുരേഷ് കുമാര്‍ ശിവരാജ് പറഞ്ഞു. 10,000ലധികം വനിതാ ജീവനക്കാരുള്ള കമ്പനിയെ സ്ത്രീകള്‍ക്കായുള്ള മികച്ച റേറ്റിംഗ് ഉള്ള കമ്പനിയായി അംഗീകരിക്കപ്പെടുന്നത് അവരോടുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ പണയ സ്ഥാപനത്തില്‍ നിന്നും സമഗ്ര ധനകാര്യ സ്ഥാപനമായി മാറിയ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് ഇന്ന് ഇന്ത്യയിലാകെ 3,700ലധികം ശാഖകളാണുള്ളത്. ചെറുകിട വ്യവസായ വായ്പകള്‍, വാഹന വായ്പ, പണം അയക്കല്‍ തുടങ്ങിയവയിലൂടെയും നൂതനത്വത്തിന്റെയും വിശ്വാസത്തിന്റെയും സംയോജനത്തിലൂടെയും നഗര – ഗ്രാമപ്രദേശങ്ങളിലേയും വിപുലമായ ഉപഭോക്തൃ സമൂഹത്തെ സേവിക്കുന്നതിനാണ് കമ്പനിയുടെ പ്രതിബദ്ധത.

വിശ്വാസം, ലാളിത്യം, ലഭ്യത എന്നീ അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂത്തൂറ്റ് ഫിന്‍കോര്‍പ്പ്, ധനകാര്യ രംഗത്തെ നവീകരണത്തിന്റെയും സാമ്പത്തിക സ്വയംപര്യാപ്തതയുടെയും മുന്നേറ്റത്തിനും തുടര്‍ച്ചയായി പ്രതിബദ്ധരായിരിക്കുന്നു. ലഭിച്ച അംഗീകാരങ്ങള്‍ കമ്പനിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ബ്രാന്‍ഡിംഗിലും ഉപഭോക്തൃ വിശ്വാസത്തിലും ആഗോളതലത്തില്‍ പരിഗണിക്കപ്പെടുന്ന ഉന്നതതയുടെ പ്രതീകമായ ”സൂപര്‍ ബ്രാന്‍ഡ്” പദവി മൂത്തൂറ്റ് ഫിന്‍കോര്‍പ്പിന് ലഭിച്ചതിന്റെ പിന്നാലെയാണ് ഈ അവാര്‍ഡും ലഭിക്കുന്നത്.



Sharing is Caring