അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി എംഎ ബേബി


അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് എംഎ ബേബി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണം. അപകടത്തിൽപ്പെട്ടവർക്ക് ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്നും വൈകാതെ ഉണ്ടാവണമെന്നും എംഎ ബേബി പറഞ്ഞു.


ഇസ്രയേൽ ഇറാനെതിരെ നടത്തിയ ആക്രമണത്തിലും എംഎ ബേബി പ്രതികരിച്ചു. ഇറാനെതിരായ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്നതാണെന്ന് അദേഹം പറഞ്ഞു. ആക്രമണം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും. ​ഗസ്സയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇറാനെതിരായ ആക്രമണത്തെ സിപിഐഎം അപലപിക്കുന്നുവെന്ന് എംഎ ബേബി വ്യക്തമാക്കി. ഇസ്രയേൽ ലോകഭീകരനായി മാറുന്നവെന്ന് എം എ ബേബി കുറ്റപ്പെടുത്തി.




Sharing is Caring