
അഹമ്മദിനു പകരം അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോഴിക്കോട്ടു ചേര്‍ന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തത്. അതിനിടെ മലപ്പുറം കിട്ടിയില്ലെങ്കില്‍ വയനാട്ടില്‍ ഇടതു പിന്തുണയോടെ മല്‍സരിക്കുമെന്ന് പി വി അബ്ദുള്‍ വഹാബ് ഭീഷണിമുഴക്കി. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു.
മലപ്പുറത്ത് അഹമ്മദിനെ നിര്‍ത്തുന്നതിനെതിരേ വ്യാപക എതിര്‍പ്പാണ് മണ്ഡലം കമ്മിറ്റികളില്‍ നിന്നുണ്ടായത്. ഇതേതുടര്‍ന്ന് അഹമ്മദിനോട് മാറിനില്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു തവണ കൂടി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് സീറ്റിന് വേണ്ടി അഹമ്മദ് ആവശ്യം ശക്തമാക്കിയതോടെ നേതൃത്വം വഴങ്ങുകയായിരുന്നു.
