ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം ഇറങ്ങാതെ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. അതിനുശേഷം പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് മാണി പറഞ്ഞു.
വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അനുമതി നല്‍കുമെന്ന് സൂചനയുണ്ട്. പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുംമുമ്പേ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഓഫീസ് മെമ്മോറാണ്ടം പ്രസിദ്ധപ്പെടുത്തിയിരുന്നുവെന് ന് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തുടര്‍നടപടി മാത്രമാണ് കരട് വിജ്ഞാപനം പുറപ്പെടുവിക്കലെന്ന് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമല്ലെന്ന സര്‍ക്കാറിന്റെ വാദം കമ്മീഷന്‍ അംഗീകരിച്ചേക്കും. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം ചേരുന്നുണ്ട്.