മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ മുക്ത

800x480_image59441759നടി മുക്ത മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു. ഞായറാഴ്ച പള്ളിയിലാണ് മകള്‍ കയാറ റിങ്കു ടോമിയുടെ മാമോദീസ ചടങ്ങ് നടന്നത്. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. റിമി ടോമി അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു.400x400_mimageca7d0bee9bd8db6e316b4ac659fabed9
ജൂലൈ 17-നായിരുന്നു മുക്തക്കും റിങ്കു ടോമിക്കും പെണ്‍കുഞ്ഞ് പിറന്നത്. ഞങ്ങളുടെ സ്നേഹത്തിന് ദൈവം തന്ന സ്നേഹസമ്മാനമെന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച്‌ കൊണ്ട് മുക്ത പറഞ്ഞത്.മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *