മണിപ്പൂര്‍ മുഖ്യമന്ത്രി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

ണിപ്പൂര്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിംഗ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഉഖ്രൂള്‍ ഹെലിപ്പാഡില്‍ ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഒക്റാമിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി വെടിയേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും സുരക്ഷാ ചുമതലയിലുള്ള മണിപ്പൂര്‍ റൈഫിള്‍സിലെ ഒരു ജവാന് പരുക്കേറ്റു.
മുഖ്യമന്ത്രിയുമായി ഹെലികോപ്ടര്‍ ഉടന്‍ തന്നെ പറന്നുയര്‍ന്നു. ഇംഫാലില്‍ എത്തിയ മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി ഉഖ്രൂളില്‍ എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *