മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കഴിഞ്ഞദിവസം അന്തരിച്ച അമ്മയുടെ സ്വര്‍ണം ഐആര്‍പിസിക്ക് കൈമാറി

800x480_image59441767കണ്ണൂര്‍: മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കഴിഞ്ഞദിവസം അന്തരിച്ച അമ്മയുടെ സ്വര്‍ണം ഐആര്‍പിസിക്ക് കൈമാറി. ആരോഗ്യമന്ത്രിയും സി.പി.ഐ.എം. കേന്ദ്രകമ്മിറ്റിയംഗവുമായ കെ കെ ശൈലജയുടെ അമ്മ പഴശ്ശി ആരതിയില്‍ കെ കെ ശാന്തയുടെ സ്വര്‍ണാഭരണം ഇനി ഐആര്‍പി സിയുടെ സാന്ത്വന പരിചരണത്തിന്.
വ്യാഴാഴ്ച നിര്യാതയായ ശാന്തയുടെ കമ്മലും മാലയും ഐആര്‍പി സിയുടെ സാന്ത്വന പരിചരണ ഫണ്ടിലേക്ക് മകള്‍ കെ കെ ശൈലജയും മരുമകന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്കരനും തീരുമാനിക്കുകയായിരുന്നു.
പഴശ്ശിയിലെ വീട്ടില്‍ വച്ച്‌ ഐആര്‍പി സി ഉപദേശക സമിതി ചെയര്‍മാനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ കെ. കെ. ശൈലജയില്‍നിന്ന് ആഭരണങ്ങള്‍ ഏറ്റുവാങ്ങി

Spread the love

Leave a Reply

Your email address will not be published. Required fields are marked *