
കുന്നംകുളം:കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഹിറ്റ്‌ലറും ബിന്‍ലാദനും അടക്കമുള്ളവര്‍ക്കൊപ്പം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്് ഏഴു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ കൃഷ്ണന്‍കുട്ടി, മാഗസീന്‍ എഡിറ്റര്‍ പ്രവീണ്‍, സ്റ്റാഫ് എഡിറ്റര്‍ ഗോപി, പ്രസ് ഉടമ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കുന്നംകുളം പോലിസ് കേസെടുത്തിട്ടുള്ളത്.
മോഡിയുടെ ചിത്രം ഹിറ്റ്‌ലറും ബിന്‍ലാദനും അടക്കമുള്ളവര്‍ക്കൊപ്പം നെഗറ്റീവ് വിഭാഗത്തില്‍ നല്‍കിയതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കോളജ് അധികൃതകര്‍ക്കും മാഗസിന്‍ കമ്മിറ്റിക്കുമെതിരെ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എസ്.എഫ്.ഐ നേതൃത്വത്തിലുള്ള കോളജ് യൂണിയനാണ് മാഗസീന്‍ പുറത്തിറക്കിയത്. അതേസമയം കഴിഞ്ഞ അധ്യയന വര്‍ഷത്തെ മാഗസീനാണിതെന്നും നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഫെബ്രുവരിയില്‍ പ്രകാശനം കഴിഞ്ഞതാണെന്നുമാണ് മാഗസീന്‍ കമ്മിറ്റിയുടെ വീശദീകരണം.
