മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. രാജ്‌നാഥ് സിങ്ങാണ് ആഭ്യന്തരമന്ത്രി. അരുണ്‍ ജെയ്റ്റലി ധനകാര്യവും പ്രതിരോധവും കോര്‍പ്പറേറ്റ് അഫയേഴ്‌സും സുഷമ സ്വരാജ് വിദേശകാര്യവും കൈകാര്യം ചെയ്യും. പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്, നയപരമായ കാര്യങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കാത്ത വകുപ്പുകള്‍ എന്നിവ പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും.

മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍

വെങ്കയ്യ നായിഡുനഗരവികസനം, ഭവനവകുപ്പ്, ദാരിദ്ര്യ നിര്‍മാര്‍ജനം, പാര്‍ലമെന്ററി കാര്യം
ഡി.വി. സദാനന്ദ ഗൗഡറെയില്‍വെയ്‌സ്
നിതിന്‍ ഗഡ്കരിഗതാഗതം, ദേശീയപാത, ഷിപ്പിങ്
ഡോ. നജ്മ ഹെപ്ത്തുള്ളന്യൂനപക്ഷകാര്യം
ഗോപിനാഥ് മുണ്ടെഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം
കല്‍രാജ് മിശ്രമൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍്രൈപസസ്.
മേനകാ ഗാന്ധിവനിതാ ശിശുക്ഷേമം.
എച്ച്. അനന്ത്കുമാര്‍വളം, രാസവസ്തു വകുപ്പ്.
രവിശങ്കര്‍ പ്രസാദ്കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി, നിയമം, നീതിനിര്‍വഹണം.
സ്മൃതി ഇറാനിമാനവവിഭവശേഷി
ഡോ. ഹര്‍ഷ്‌വര്‍ധന്‍ ആരോഗ്യം
താവര്‍ചന്ദ് ഗെലോട്ട്‌സാമൂഹ്യക്ഷേമം.
രാംവിലാസ് പാസ്വാന്‍ഭക്ഷ്യ, പൊതുവിതരണം, കണ്‍സ്യൂമര്‍ അഫയേഴ്‌സ്.
അശോക് ഗജപതി രാജുവ്യോമഗതാഗതം.
ആനന്ദ് ഗീഥെഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍്രൈപസസ്.
ഹര്‍സിമ്രത് കൗര്‍ഭക്ഷ്യസംസ്‌കരണ വ്യവസായം.
നരേന്ദ്രസിങ് തോമര്‍ഖനി, സ്റ്റീല്‍, തൊഴില്‍.
ജുവല്‍ ഓറം ആദിവാസി ക്ഷേമം.
രാധാമോഹന്‍ സിങ്കൃഷി.
ഉമാഭാരതിജലവിഭവം, ഗംഗാ പുനരുദ്ധാരണം.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

1. ജനറല്‍ വി.കെ.സിങ്‌വിദേശകാര്യം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം (സ്വതന്ത്ര്യ ചുമതല). പ്രവാസികാര്യം.
2. ഇന്ദര്‍ജിത്ത് റാവു സിങ് ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍ഹണം, പ്രതിരോധം.
3. സന്തോഷ് ഗാംഗ്‌വാര്‍ടെക്‌സ്‌റ്റൈല്‍സ് (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യം, ജലവിഭവ വികസനം, റിവര്‍ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണം.
4. ശ്രീപദ്‌റാവു നായിക്‌സംസ്‌കാരം, ടൂറിസം,
5. ധര്‍മേന്ദ്ര പ്രധാന്‍ പെട്രോളിയവും പ്രകൃതി വാതകവും (സ്വതന്ത്ര്യ ചുമതല).
6. സര്‍വാനന്ദ് സോനോവാള്‍സ്‌കില്‍ ഡെവലപ്‌മെന്റ് എന്‍ട്രപ്രനേഷിപ്പ്, യുവജനകാര്യം, സ്‌പോര്‍ട്‌സ് (സ്വതന്ത്ര ചുമതല).
7. പ്രകാശ് ജാവദേക്കര്‍ (വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര്യ ചുമതല). പാര്‍ലമെന്ററി കാര്യം.
8. പീയുഷ് ഗോയല്‍ഊര്‍ജം (സ്വതന്ത്ര ചുമതല), കല്‍ക്കരി (സ്വതന്ത്ര ചുമതല), ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (സ്വതന്ത്ര ചുമതല).
9. ഡോ. ജിതേന്ദ്രസിങ്ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്.
10. നിര്‍മല സീതാരാമന്‍വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല).

സഹമന്ത്രിമാര്‍

11. ജി. എം. സിദ്ധേശ്വരവ്യോമഗതാഗതം.
12. മനോജ് സിന്‍ഹ (റെയില്‍വേസ്).
13. നിഹാല്‍ചന്ദ് (രാസവളം, രാസ്‌വസ്തു.
14. ഉപേന്ദ്ര കുശ്‌വാഹഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷന്‍.
15. പൊന്‍ രാധാകൃഷ്ണന്‍ഹെവി ഇന്‍സ്‌സ്ട്രീസ്, പബ്ലിക് എന്റര്‍്രൈപസസ്.
16. കിരണ്‍ റിജിജു ആഭ്യന്തരം.
17. കൃഷന്‍ പാല്‍ഗതാഗതം, ദേശീയപാത, ഷിപ്പിങ്.
18. ഡോ. സഞ്ജീവ് ബന്യാല്‍കൃഷി, ഭക്ഷ്യ സംസ്‌കരണം.
19. മാന്‍സുക്ഭായ് വാസവ ആദിവാസിക്ഷേമം.
20. റാവു സാബ് ധന്‍വേകണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണം,
21. വിഷ്ണു ദേവ് സായ്ഖനി, സ്റ്റീല്‍, തൊഴില്‍
22. സുദര്‍ശന്‍ ഭഗത്‌സാമൂഹ്യക്ഷേമം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *