നവകേരള സദസ്സ് ധൂർത്ത് എന്നത് കുപ്രചാരണമാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്


നവകേരള സദസ്സ് ധൂർത്ത് എന്നത് കുപ്രചാരണമാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്. സദസ്സ് നാളത്തെ കേരളത്തിനാണ്. ലോകത്ത് ആദ്യമായി മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുന്ന പരിപാടിയാണ്. പ്രതിപക്ഷം കുപ്രചാരണം നിർത്തി നല്ലതിനെ അഭിനന്ദിക്കാൻ തയ്യാറാകണമെന്നുംഅദ്ദേഹം പറഞ്ഞു.ജനങ്ങളിലേക്ക് ഇറങ്ങാൻ ആവശ്യമായ പണം ചിലവഴിക്കണം. വലിയ റിസൾട്ട് ഭാവി കേരളത്തിനായി ഉണ്ടാകും.ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് വഴി തിരിവാകുമെന്നും കേരള ടൂറിസത്തിൽ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം 18നു മഞ്ചേശ്വരം മണ്ഡലത്തിലാണ് നവകേരള സദസ്സ് തുടങ്ങുക.


140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സിനു ജില്ലകളിൽ ഇതുവരെ നടത്തിയ തയാറെടുപ്പ് മന്ത്രിസഭായോഗം അവലോകനം ചെയ്തിരുന്നു. എല്ലാ മന്ത്രിമാരും നിർബന്ധമായും എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.




Sharing is Caring