പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലംനല്കാൻ മന്ത്രിസഭാ യോഗം തീരുമാനം


പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് 25 സെന്റ് സ്ഥലം വിട്ടുനൽകാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാർശ അംഗീകരിച്ചു. മന്ത്രിസഭാ യോഗമാണ് ശുപാർശ അംഗീകരിച്ചത്.കളമശ്ശേരിയിൽ ഒക്ടോബർ 29ന് നടന്ന സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.




Sharing is Caring