ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ വന്‍ സ്‌ഫോടനം.

ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ വന്‍ സ്‌ഫോടനം. കിംഗ്സ്റ്റാന്‍ഡിംഗ് ഏരിയയിലെ ഒരു വീട്ടിലാണ് അപകടം ഉണ്ടായത്.

സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സമീപമുള്ള വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

മരിച്ചവരുടെ എണ്ണവും പരുക്കിന്റെ തീവ്രതയും കണ്ടെത്താനായിട്ടില്ലെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് അടിയന്തര സേവനങ്ങള്‍ എത്തിച്ചതായും, ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വീട് പൊട്ടിത്തെറിച്ച സ്ഥലത്തെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഭാഗികമായി തകര്‍ന്ന വീടുകളും, വന്‍ തീ പിടിത്തവും വിഡിയോയില്‍ കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *