കല്‍പ്പറ്റ: മാവോവാദിയെന്ന സംശയത്തില്‍ മനോരോഗിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. വെള്ളമുണ്ട മക്കിയാട് പെരിഞ്ചേരിമല കോളനിയിലെ ആള്‍താമസമില്ലാത്ത വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് നാട്ടുകാര്‍ ഹിന്ദി സംസാരിക്കുന്ന യുവാവിനെ കണ്ടത്. ഒരു ബാഗും കൈയ്യില്‍ പിടിച്ച്് മുഷിഞ്ഞ വേഷവും ധരിച്ചായിരുന്നു ഇയാള്‍ വീടിന്റെ വരാന്തയില്‍ കിടന്നിരുന്നത്. മാവോപേടി തോന്നിയ നാട്ടുകാരാണ് വെള്ളമുണ്ട പോലിസിനെ വിവരമറിയിച്ചത്. പോലിസെത്തി ബാഗ് പരിശോധിച്ചപ്പോള്‍ നിറയെ പേപ്പറുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ചോദ്യം ചെയ്യലില്‍ ആഗ്ര സ്വദേശിയാണെന്നും കൃഷ്ണകുമാര്‍ മിശ്രയെന്നാണ് പേരെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. മനോനില തെറ്റിയ നിലയിലുള്ള ഇയാളുടെ പെരുമാറ്റത്തില്‍ നാടുചുറ്റുന്ന മാനസികരോഗിയാണെന്നാണ് പോലിസ് നിഗമനം.
