കോഴിക്കോട്: കാന്‍സര്‍ വിമുക്തമായ ഒരു സമൂഹം ലക്ഷ്യമിട്ട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ പാലിയേറ്റീവ് കെയര്‍ സര്‍വ്വീസ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോം കെയര്‍ സര്‍വ്വീസ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോം കെയര്‍ സര്‍വ്വീസ്, പാലിയേറ്റീവ് കെയര്‍ സര്‍വീസ് എന്നീ നുതന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണെന്ന് മലബാര്‍ ഹോസ്പിറ്റല്‍സ് എം ഡി ഡോ. പി എ ലളിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വിളിപ്പുറത്തു പര്യാപ്തമായ വൈദ്യസഹായമെത്തിക്കുക എന്നതാണ് നൂതന പദ്ധതി ലക്ഷ്യമിടുന്നത്. യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി, പീഡിയാട്രിക്‌സ്, ഓങ്കോളജി, ഗൈനക്കോളജി, കാര്‍ഡിയോളജി, ഫിസിക്കല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റുകളായ ഡോ സായ് ശ്രീനിവാസ്, ഡോ രേണുക, ഡോ മിലി മണി,ഡോ ഫസലുദ്ദീന്‍, ഡോ മഞ്ജുനാഥ്, ഡോ നസീന എന്നിവരുടെ സേവനവും വീടുകളില്‍ 24 മണിക്കൂറും ലഭ്യമാകും. മരുന്നുകള്‍ വീടുകളിലെത്തിച്ചു തരുന്നതിനോടൊപ്പം എല്ലാ ലാബ് ടെസ്റ്റുകളും വീട്ടില്‍ വന്നു ചെയ്തു കൊടുക്കും. പാലിയേറ്റീവ് കെയര്‍ വിദഗ്ധനും ഓങ്കോളജിസ്റ്റുമായ ഡോ ബൈജുമോന്‍ ബാലന്‍ എല്ലാ തിങ്കളാഴ്ചകളിലും വീട്ടില്‍ എത്തി രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. പദ്ധതിയുടെ ഭാഗമായി എരഞ്ഞിപ്പാലം സരോവരം ബയോപാര്‍ക്ക്, നടക്കാവ്, കുറ്റിയാടി, ഒളവണ്ണ എന്നീ സ്ഥലങ്ങളില്‍ സൗജന്യ കാര്‍ഡിയോളജി പരിശോധന നടത്തി വരികയാണ്. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ മുതല്‍ 9 വരെ ബീച്ച്, പുതിയ ബസ്റ്റാന്റ്, പാളയം സ്റ്റാന്റ്. നടക്കാവ് മുതല്‍ സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ആറു മണി മുതല്‍ എട്ടു മണി വരെ സേവനവാരവും നടത്തുമെന്നും ഡോ പി എ ലളിത പറഞ്ഞു. പാലിയേറ്റീല് ഹോം കെയര്‍ സര്‍വീസിനായി 7561010101, 9745323232, 9037889888 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടുക.മലബാര്‍ ഹോസ്പിറ്റല്‍ സി ഇ ഒ ഡോ മിലി മണി, ഡോ ബൈജുമോന്‍ ബാലന്‍, ഫര്‍ഹാന്‍, സുശീല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
