മേജർ ഫെബ്രുവരി 11ന് റിലീസ് ചെയ്യും.

മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥ പറയുന്ന മേജര്‍ 2022 ഫെബ്രുവരി 11ന് റിലീസ് ചെയ്യും.

യുവതാരമായ അദിവി ശേഷാണ് സന്ദീപ് ഉണ്ണിക്കൃഷ്ണന് ജീവന്‍ നല്‍കുന്നത്. ശശി കിരണ്‍ ടിക്ക സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമേ തെലുങ്കിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലെ ജി.

മഹേഷ് ബാബു എന്റര്‍ടെയ്ന്‍‌മെന്റ്സും സോണി പിക് ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് കോഴിക്കോടുകാരനായ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍. പരിക്കേറ്റ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റ് മരിക്കുന്നത്. സന്ദീപിന്റെ ധീരതയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *