ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ‘സല്യൂട്ട്’ ഡിസംബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സല്യൂട്ട്’.ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറി കൂടിയാണ്. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചിത്രം ഡിസംബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും. കഥാപാത്രത്തിന്‍റെ ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു.പിന്നീട് ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ കൂടി പങ്കുവച്ചിരിന്നു അണിയറക്കാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *