ലോഹം എന്ന സിനിമ മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ലെന്ന്: മോഹൻലാൽ

Loham-Movie

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ നായകനാവുന്ന ലോഹം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ തെന്നിന്ത്യൻ നടി ആൻഡ്രിയ ജർമിയ ആണ് നായിക.
ലോഹം എന്ന സിനിമ ആദ്യം മുതൽ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മീശ പിരിക്കുന്ന മോഹൻലാലിന്റെ തിരിച്ചുവരവ് എന്നൊക്കെ സിനിമയെ കുറിച്ച് വാർത്തകൾ വന്നു. എന്നാലിതാ ലാൽ തന്നെ പറയുന്നു ലോഹം എന്ന സിനിമ മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ലെന്ന്. മോഹൻലാൽ. കേരളത്തിൽ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നൊരു മോശമായ കാര്യത്തെക്കുറിച്ചാണീ സിനിമയെന്നും അദ്ദേഹം തന്റെ ബ്ളോഗിലൂടെ വ്യക്തമാക്കി.
‘സ്പിരിറ്റ് എന്ന സിനിമ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചു പറയുന്നതായിരുന്നു. അതിനർഥം അതു തുടക്കം മുതലെ മദ്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നു എന്നല്ല. അതിൽ മദ്യ വിരുദ്ധ പ്രസംഗങ്ങൾ ഇല്ല. മദ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അതിലെ വിപത്തിനെ ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. മദ്യപിക്കരുതെന്നോ അതു തുടരണമെന്നോ ഒന്നും അതു പറയുന്നില്ലെന്നും ലാൽ പറഞ്ഞു.

ബ്ളോഗിന്റെ പൂർണ രൂപം:

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുമുണ്ട്. പക്ഷേ, ലോഹം മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല. കേരളത്തിൽ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നൊരു മോശമായ കാര്യത്തെക്കുറിച്ചാണീ സിനിമ. സിനിമയുടെ കൗതുകമെന്നതുതന്നെ അതിനെതിരെ എന്തു ചെയ്യുന്നു എന്നതാണ്. ഇതു പുതിയ കാര്യമല്ല, പക്ഷേ, അസാധാരണമായൊരു കഥയും സിനിമയുമാണ്. ‘സ്പിരിറ്റ് എന്ന സിനിമ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചു പറയുന്നതായിരുന്നു. അതിനർഥം അതു തുടക്കം മുതലെ മദ്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നു എന്നല്ല. അതിൽ മദ്യ വിരുദ്ധ പ്രസംഗങ്ങൾ ഇല്ല. മദ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അതിലെ വിപത്തിനെ ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. മദ്യപിക്കരുതെന്നോ അതു തുടരണമെന്നോ ഒന്നും അതു പറയുന്നില്ല

ലോഹവും അതുപോലെയാണ്. ഇതുപോലെയൊക്കെ നടക്കുമോ എന്നു ചോദിച്ചാൽ ഉത്തരമില്ല. ഇതു സിനിമയാണ്. വിശ്വസിക്കുന്നതുപോലെ കഥ പറയുക എന്നതാണു സിനിമയുടെ പ്രത്യേകത. സാധാരണമായൊരു സിനിമയാണെങ്കിൽ അതിൽ എന്തെല്ലാമുണ്ടെന്നു പറയാം. എന്നാൽ ഇത് അസാധാരണമായ സിനിമയുടെ കഥ പറച്ചിലുമാണ്.’

അതിലെന്തുണ്ടെന്നു കണ്ടുതന്നെ മനസ്സിലാക്കണം. നമ്മൾ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുണ്ട്. അതുപോലെ ഈ സിനിമ കാണുമ്പോഴും നമുക്കു ഇത്തരമൊരു കാഴ്ചപ്പാടുണ്ടായിക്കൂടെ എന്നു തോന്നും.

‘മീശ പിരിക്കുന്നോ ഇല്ലയോ എന്നതുകൊണ്ടു ഒരു സിനിമയുടെ സ്വഭാവം നിശ്ചയിക്കരുത്. മീശ പിരിച്ചു എന്നതുകൊണ്ടു സിനിമ നന്നാകുകയോ ചീത്തയാവുകയോ ഇല്ല. ഈ സിനിമയുടെ സസ്പൻസ് എന്നതുതന്നെ ഇതിലെ വിഷയം എന്താണെന്നും ഞാനതിൽ എവിടെ നിൽക്കുന്നു എന്നതുമാണ്. അതുകൊണ്ടു നമുക്കു കണ്ടുകൊണ്ടു ലോഹത്തെ മനസ്സിലാക്കാം. ചില സിനിമ ചെയ്തു കഴിയുമ്പോൾ നമ്മുടെ മനസ്സു നമ്മളോടു പറയും ഇതു വ്യത്യസ്തമാണെന്ന്. രഞ്ജിത്തിന്റെ ലോഹത്തിൽ അഭിനയിച്ചപ്പോഴും എന്നോടു മനസ്സു പറഞ്ഞത് അതാണ്.’

Spread the love

Leave a Reply

Your email address will not be published. Required fields are marked *