ഫുകുഷിമ ദുരന്തത്തിനുശേഷം തെക്കന്‍ ജപ്പാനില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സെന്‍ദായ് ആണവനിലയത്തിലെ ഒന്നാം നമ്പര്‍ നിലയമാണ് ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിപ്പിച്ചത്. നാലുവര്‍ഷത്തിനുശേഷം പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ളിയാഴ്ചമുതല്‍ ഈ ആണവനിലയത്തില്‍നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


fuku_150812020944577