കേരള ഭരണംകോണ്‍ഗ്രസ്,മുസ്ലീംലീഗിന്അടിയറവെച്ചു:വി എസ് അച്യുതാനന്ദന്‍


തിരുവനന്തപുരം :  കേരള ഭരണം കോണ്‍ഗ്രസ്, മുസ്ലീംലീഗിന് അടിയറവ് വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസിലെ ഭൂരിപക്ഷവും അഭിപ്രായപ്പെടുമ്പോഴും, പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഇതാണ് കാണിക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പ് കയ്യാളുന്ന ലീഗിന്റെ രാഷ്ട്രീയ ഗൂഢതാല്‍പര്യത്തിന് കോണ്‍ഗ്രസ് വഴങ്ങിയാണ് പുതിയ മുനിസിപ്പാലിറ്റികളും, പഞ്ചായത്തുകളും രൂപീകരിച്ചത്.കോണ്‍ഗ്രസിന്റെ തന്നെ താല്‍പര്യം കാറ്റില്‍പ്പറത്തിയും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കവും അതുവഴി തെരഞ്ഞെടുപ്പ് തന്നെ നീട്ടിവയ്ക്കാനുള്ള ശ്രമങ്ങളും വഴി ഉമ്മന്‍ചാണ്ടിയും, കോണ്‍ഗ്രസും ഭരണം പൂര്‍ണമായും ലീഗിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നതിന്റെ തെളിവാണ്. സത്യത്തില്‍ ലീഗാണ് ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലവന്നിരിക്കുകയാണെന്നും വി എസ് പറഞ്ഞു. vs-achuthanandan




Sharing is Caring